കൊച്ചി: ബാര്‍ ഉടമകളുടെ യോഗം ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം ബാര്‍ ഉടമകള്‍ യോഗം ചേരുന്നത്. ബാര്‍കോഴ കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാനാണ് ബിജു രമേശ് യോഗം വിളിച്ചുകൂട്ടിയത്.
എന്നാല്‍ യോഗം വിളിക്കാന്‍ ബിജു രമേശിന് നിയമപരമായ സാധിക്കില്ലെന്നാണ് അസോസിയേഷന് ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത് അടച്ചു പൂട്ടിയ 418 ബാറുകളുടെ ഉടമകളുടെ യോഗമാണെന്നും സംഘടന ഇത്തരമൊരു യോഗത്തിന് തയാറാകാത്ത പശ്ചാത്തലത്തിലാണ് യോഗം വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.