ബാര്‍ കേസ്; ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കം

കൊച്ചി: ബാര്‍ കേസ് പരിഗണിക്കവെ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ തര്‍ക്കം. താന്‍ എസ് സി ആണെന്നു കരുതിയാണോ തനിക്ക് കേസ് ഫയല്‍ തരാത്തതെന്ന് ഉപലോകായുക്ത ചോദിച്ചു. കേസിന്റെ ഫയലുകള്‍ പയസ് കുര്യാക്കോസിന് മാത്രം നല്‍കിയതിയില്‍ ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ പ്രതിഷേധം അറിയിച്ചു

ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സമന്‍സ് അയക്കണമെന്ന് ലോകായുക്തയും അയക്കണ്ട എന്ന് ഉപലോകായുക്തയും അഭിപ്രായപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ അമ്പിളിക്ക് സമന്‍സ് അയക്കാന്‍ ലോകായുക്ത തീരുമാനിച്ചു.

Top