തിരുവന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്‍പ് ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്ക് ക്ലീന്‍ ചീറ്റ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് കേസില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം സത്യസന്ധമായും സുതാര്യമായും മുന്നോട്ട് പോകുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റില്ലെന്നും നിസ്സാമിനെതിരായ കേസന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.