തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു പണം വാങ്ങിയെന്നാരോപിച്ച് ബിജു രമേശ് വീണ്ടും രംഗത്ത്. മൂന്നുപേര്‍ ചേര്‍ന്നാണു ബാബുവിന് പണം നല്‍കിയതെന്നും തന്റെ ഹോട്ടലിലാണ് ബാബു വന്നതെന്നും ബിജു രമേശ് പറഞ്ഞു.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും വിഎസ്ഡിപിയുമായി ചേര്‍ന്ന് അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ബിജു രമേശ് വ്യക്തമാക്കി.