ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടെടുത്തത്. ആര്‍എസ്പി-ബി(ബോള്‍ഷെവിക്) നേതാവ് എ.വി. താമരാക്ഷനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്തുകൊണ്ട് സിബിഐ അന്വേഷണം വേണമെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.

വിജിലന്‍സ് അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നതെന്നും കേസുമായി ബന്ധപ്പെട്ടവരെ വിജിലന്‍സ് ചോദ്യം ചെയ്യുകയോ റെയ്ഡ് നടത്തേണ്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇതിനാല്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

Top