ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജു രമേശ്. വിശദമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചെന്നും ബിജു രമേശ് പറഞ്ഞു.

പണം എവിടെപ്പോയെന്ന് കെ. ബാബു വിളിച്ചുപറയുമെന്ന് മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജു രമേശ് പറഞ്ഞു. കേസ് ഏഴു ദിവസത്തിനകം അവസാനിപ്പിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2012-ലും ബാബു മൂന്നു കോടി വാങ്ങിയിട്ടുണ്ടെന്നു ബിജു രമേശ് പറഞ്ഞു.

Top