തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ അഡ്വക്കേറ്റ് ജനറലിനെതിരെ ടി.എന്‍. പ്രതാപന്. ബാര്‍കോഴ കേസില്‍ നിര്‍ണായകമായ വസ്തുതകള്‍ വാദത്തിനിടെ പറഞ്ഞില്ലെന്നാരോപിച്ചാണ് പ്രതാപന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ കേസ് ജയിച്ചത് കേസില്‍ കക്ഷി ചേര്‍ന്നവര്‍ തെളിവുകള്‍ ഹാജരാക്കിയതിനാല്‍ മാത്രമാണ്. വാദത്തിനിടെ മദ്യം നിരോധനം ലക്ഷ്യമെന്ന് പറയുന്ന യുഡിഎഫിന്റെ പ്രകടന പത്രിക പോലും ഹാജരാക്കിയില്ല. ഇത് ഒളിച്ചു കളിയാണെന്നും പ്രതാപന് ആരോപിച്ചു.