ബാര്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം;ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബാര്‍കോഴ :ബാര്‍ കോഴ കേസ് ഒത്തുതീര്‍ക്കാന്‍ ബാലകൃഷ്ണപിള്ളയും പിസി ജോര്‍ജും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. നേരില്‍ കാണണമെന്ന് പി.സി ജോര്‍ജ് ബിജു രമേശിനോട് ആവശ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ മാണി സാറിനൊപ്പമായിരിക്കുമെന്ന് പി.സി ജോര്‍ജ് ബിജു രമേശിനോട് പറഞ്ഞു. നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

ശബ്ദരേഖ ബിജു വിജിലന്‍സിന് കൈമാറി.സംഭാഷണത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ളയും ഉന്നയിക്കുന്നത്. നികുതി കൂട്ടാതിരിക്കാന്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്നും 19 കോടിയും അരി മില്ലുകാരുടെ കൈയില്‍ നിന്നും രണ്ടു കോടിയും വാങ്ങിയെന്നാണ് പിള്ള ബിജുവിനോട് പറയുന്നത്. ഇക്കാര്യം താന്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും പിള്ള വ്യക്തമാക്കുന്നു. മാണിക്കെതിരേയുള്ള നിയമപോരാട്ടത്തില്‍ പിന്നോട്ട് പോകരുതെന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും പിള്ള വാഗ്ദാനം ചെയ്യുന്നുണ്ട്.

Top