ബാര്‍ കോഴ കേസ്: ബാറുടമകളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വീണ്ടും മൊഴിയെടുക്കും. നേരത്തേ മൊഴി നല്‍കിയ ബാറുടമകളായ അനിമോന്‍, ധനേഷ് എന്നിവരില്‍ നിന്നാണ് വീണ്ടും മൊഴിയെടുക്കുക.

മാണിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ബിജു രമേശിന്റെ നടപടികള്‍ മൂലമാണ് അന്വേഷണം നീളുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. പുതിയ ശബ്ദരേഖകള്‍ വരുന്നതു കൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും എജി അറിയിച്ചു.

Top