കൊച്ചി: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മാണിക്കെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്. മാണിക്കെതിരെ കേസെടുക്കേണ്ടെന്നും ബാര്‍ കോഴക്കേസില്‍ ഇടപെടാനാകില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറും വി.എസ് സുനില്‍ കുമാറും നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.