തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വി.എസിനെ വെല്ലുവിളിച്ച് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു. വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അങ്ങാടിയില്‍ നിന്ന് അനാവശ്യം പറയരുതെന്നും അദ്ദേഹം പറഞ്ഞു.
പി കൃഷ്ണപിളള സ്മാരകം തകര്‍ത്ത പ്രതികള്‍ പിടിക്കപ്പെട്ടതില്‍ പാര്‍ട്ടിയില്‍ ക്ഷീണം സംഭവിച്ചതിനാലാണ് വിഎസ് തനിക്കെതിരെ കോഴ ആരോപണവുമായി
വന്നിരിക്കുന്നത്.
ബിജു രമേശ് പോലും ഇത്തരം ഒരു ആരോപണം തനിക്കും ചെന്നിത്തലയ്ക്കും എതിരെ ഉന്നയിച്ചിട്ടില്ല. തരംതാണ രീതിയില്‍ വിഎസ് ആരോപണങ്ങള്‍ ഉന്നയിക്കരുതായിരുന്നു.
ബാര്‍ മുതലാളിമാരില്‍ നിന്ന് പണം വാങ്ങിയ മന്ത്രി കെ ബാബുവാണെന്നായിരുന്നു വിഎസിന്റെ ആരോപണം.