തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ ഹൈക്കോടതി നിരീക്ഷണം പ്രാധാന്യമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് കോടതി വിധിയെ ബലപ്പെടുത്തുന്നതാണ് ഹൈക്കോടതി നിരീക്ഷണമെന്നും കോടിയേരി പറഞ്ഞു.
ബാറുടമകള്‍ കെ എം മാണിയുടെ വീട്ടില്‍ പണവുമായി എന്തിന് പോയെന്ന ചോദ്യം പ്രസക്തമാണ്. മാണി കൈക്കൂലി ചോദിച്ചെന്ന് ഇതിലൂടെ വ്യക്തമായി. മാണി എത്രനാള്‍ പദവിയില്‍ കടിച്ചു തൂങ്ങി കിടക്കുമെന്നും അദ്ദേഹം ചോദിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചെന്ന കണ്ടെത്തല്‍ പ്രസക്തമാണ്. ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടു ബുദ്ധിയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഇടയായത്. ഗവര്‍ണണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടണം. സര്‍ക്കാര്‍ നിലം പതിക്കുമെന്ന ഭീതിയിലാണ് ഉമ്മന്‍ ചാണ്ടി. അന്തിമ വിധി വരട്ടെന്നു പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും കോടിയേരി പറഞ്ഞു.