തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ നല്‍കണ്ടെന്നാണ് തീരുമാനമെന്നും ചെന്നിത്തല അറിയിച്ചു.
ചക്കിട്ടപ്പാറ കേസിന്റെ ഫയല്‍ താന്‍ കണ്ടിട്ടില്ല. വിഷയം വിവാദയമായ പശ്ചാത്തലത്തില്‍ ഫയല്‍ പരിശോധിക്കും.വിജിലന്‍സ് നിലപാട് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. വസ്തുതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.