കോട്ടയം: ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിങ് പസിഡന്റ് ബിജു രമേശിന് കെ.എം മാണിയുടെ വക്കീല്‍ നോട്ടീസ്. ബാര്‍ കോഴ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. തനിക്കെതിരായി ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും നോട്ടീസില്‍ പറയുന്നു. പത്തുകോടി രൂപയാണ് നഷ്ടപരിഹാരമായി നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ബാറുകള്‍ പൂട്ടാതിരിക്കാന്‍ കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്. ബാര്‍ ഹോട്ടല്‍
ആരോപണം ഉണ്ടായതിനുശേഷം നടന്ന കേരളാ കോണ്‍ഗ്രസ്-എം നേതൃയോഗമാണ് ബിജുവിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഇതിന്റെ ആദ്യപടിയായി വക്കീല്‍ നോട്ടീസയക്കാനും തീരുമാനിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകന് അഡ്വ. ശ്രീകുമാര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.