തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിര്‍ണ്ണായക ക്യാബിനറ്റ് രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു. ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്ത മന്ത്രിസഭാ രേഖകളാണ് പുറത്തായത്. ബാര്‍ കോഴകേസില്‍ നിര്‍ണായക ക്യബിനറ്റ് രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മാര്‍ച്ച് 26ന് തീരുമാനമെടുക്കുന്നതിന് മാണിയുടെ നിലപാട് തടസ്സമായി. താന്‍ ഫയല്‍ കണ്ടിട്ടില്ലെന്ന മാണിയുടെ നിലപാടാണ് ബാര്‍ ലൈസന്‍സ് നല്കുന്നതില് തീരുമാനം മാറ്റിവെയ്ക്കാന്‍ കാരണമെന്ന് ക്യാബിനറ്റ് രേഖയില്‍ പറയുന്നു. പിന്നീട് നിയമമന്ത്രിയുടെ തീരുമാനത്തിനായി ചര്‍ച്ചകള്‍ മാറ്റിയെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിസഭാ യോഗം നടന്ന മാര്‍ച്ച് 26 ന് ബാറുടമകള്‍ കെഎം മാണിയെ കണ്ടു. മാര്‍ച്ച്24 നും ഏപ്രില്‍ 2നും ബാറുടമകള്‍ മാണിയെ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
730 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ എക്സൈസ് മന്ത്രി തീരുമാനിച്ചതായും ഈ തീരുമാനത്തെ മുഖ്യമന്ത്രി അനുകൂലിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.