ബാര്‍ ലൈസന്‍സ്: സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചില്‍ വ്യത്യസ്ത നിരീക്ഷണം

ന്യൂഡല്‍ഹി: ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചില്‍ വ്യത്യസ്ത നിരീക്ഷണം. ബാറുകളെ എന്തിനു തരം തിരിക്കുന്നുവെന്നു ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷന്‍ അനില്‍ ആര്‍. ദവെ ചോദിച്ചു. അതേസമയം മദ്യനയത്തില്‍ ഇടപെടാനാകില്ലെന്ന് മറ്റൊരു ജഡ്ജിയായ ഗോപാല്‍ ഗൗഡ വ്യക്തമാക്കി.

സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ ബാറുടമകളാണു സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

Top