ബാര്‍കോഴ: ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. കോടതി സിറ്റിംങ് ഇല്ലാത്തതിനാലാണ് കേസ് മാറ്റിവച്ചത്.

കോഴകേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ബിജുവിന്റെ ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നാളത്തേയ്ക്ക് മാറ്റിയത്.

അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നുമാകും നാളെ വിജിലന്‍സ് അന്വേഷണ സംഘം കോടതിയെ അറിയിക്കും.

രണ്ടു മാസത്തിനുള്ളില്‍ ബാര്‍കോഴക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.

Top