തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍. ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും മാണിക്ക് കൈമാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഘട്ടം ഘട്ടമായി ഏപ്രില്‍ മാസം 2ന് പണം നല്‍കിയെന്നും കെല്‍ 01 ബി 7878 എന്ന കാറിലെത്തിയാണ് പണം നല്‍കിയതെന്നും കോടിയേരി ആരോപിച്ചു.
ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു. മാണിക്കെതിരെ കേസെടുക്കാത്ത നിലപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അന്വേഷണ നടപടികള്‍ തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി.