ബാര്‍കോഴക്കേസ്; ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ വീണ്ടും തര്‍ക്കം

കൊച്ചി: ബാര്‍ക്കോഴക്കേസില്‍ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ വീണ്ടും തര്‍ക്കം. ബാര്‍കേസിലെ ഫയലുകള്‍ നല്‍കാത്തതിനെ ചൊല്ലിയാണ് തര്‍ക്കം.

കേസിന്റെ ഫയലുകള്‍ തനിക്കു നല്‍കരുതെന്ന് ലോകായുക്ത പറഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് ഉപലോകായുക്ത പറഞ്ഞു. എന്നാല്‍ അങ്ങിനെ പറഞ്ഞിട്ടില്ല രജിസ്ട്രാറുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥരെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ലോകായുക്ത വിശദീകരിച്ചു.

അതേസമയം കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തില്‍ താന്‍ പട്ടിക ജാതിക്കാരെ അപമാനിച്ചിട്ടില്ലെന്ന് ഉപലോകായുക്ത പറഞ്ഞു. പട്ടിക ജാതിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് താന്‍ ഉദ്ദേശിച്ചത്. അന്യമത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്ത തനിക്ക് ജാതിമത ചിന്തകളില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ പട്ടിക ജാതിക്കാരനാണെന്ന് കരുതിയാണോ ഫയലുകൾ കൈമാറാതിരുന്നതെന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ. പി ബാലചന്ദ്രൻ നടത്തിയ പരാമർശം വിവാദമായിരുന്നു.

Top