സംസാരിക്കുന്ന ബാര്‍ബി ഡോള്‍ വരുന്നു. അമേരിക്കയിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനി ടോയി ടോക്കാണ് സംസാരിക്കുന്ന ബാര്‍ബിയെ ഉണ്ടായിക്കിയിരിക്കുന്നത്.
വൈഫൈ ഉപയോഗിച്ചാണ് ഈ ബാര്‍ബിയെ സംസാരിപ്പിക്കുന്നത്. ഒരാള്‍ സംസാരിക്കുന്നതിന് മറുപടി നല്‍കാന്‍ കഴിയുന്ന രീതിയിലുള്ള സെന്‍സര്‍ സംവിധാനം വൈഫൈ വഴി പിടിപ്പിച്ചാണ് ഈ പാവ പ്രവര്‍ത്തിക്കുക.
ഏതാണ്ട് 74 ഡോളറാണ് ഈ പാവയ്ക്ക് വില. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാവകളില്‍ ഒന്നാണ് ബാര്‍ബി.