ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ നീട്ടി

കൊച്ചി:സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ ഹൈക്കോടതി നീട്ടി. ഈ മാസം 12 വരെ നല്‍കിയിരുന്ന അനുമതിയാണ് നീട്ടിയത്.

ബാര്‍ വിഷയത്തില്‍ പ്രത്യാഘാത പഠനം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം അത് സമൂഹത്തിലുണ്ടാക്കിയ ആഘാതത്തെ കുറിച്ചാണ് പഠനം നടത്തുക. തൊഴില്‍ മേഖലയും ടൂറിസവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠനം നടത്തുമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top