തിരുവനന്തപുരം: ബിജു രമേശില്‍ നിന്ന് ലഭിച്ച ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡി ശാസ്ത്രീയ പരിശോധനക്ക് വിടാന്‍ വിജിലന്‍സ് തീരുമാനം. ഇതോടൊപ്പം തന്നെ സംഭാഷണത്തില്‍ ഉള്‍പ്പെട്ട ബാറുടമകളെ നുണ പരിശോധനക്ക് വിധേയമാക്കാനും വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുണ്ടെന്നാണ് സൂചന.
മൊഴി തിരുത്താന്‍ ജോസ് കെ.മാണി, മന്ത്രി പി.ജെ ജോസഫ് എന്നിവര്‍ ഇടപെട്ടു എന്ന ആരോപണവും വിജിലന്‍സ് പരിശോധിക്കും. രാഷ്ട്രീയ ഇടപെടലില്‍ തട്ടി എഡിജിപി ജേക്കബ് തോമസ് തെറിച്ചില്ലെങ്കില്‍ ഈ കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിജിലന്‍സ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കേസ് അന്വേഷിക്കുന്ന എസ്.പി സുഗേഷിന് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് എഡിജിപി ജേക്കബ് തോമസാണ്.
ബിജു രമേശ് ഇന്നലെ ചാനലില്‍ കൂടി പുറത്തുവിട്ട ശബ്ദരേഖയില്‍ മന്ത്രി മാണിയെ കുരുക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ നടപടി മാണിക്ക് കെണിയാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്.
ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തെളിയൂ എന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. മന്ത്രിമാര്‍ക്കും മറ്റുമെതിരെ ‘ശബ്ദരേഖയില്‍’ ആരോപണമുന്നയിക്കുന്ന ബാറുടമകളില്‍ ചിലര്‍ ഇന്ന് നിലപാട് മാറ്റി രംഗത്ത് വന്ന സാഹചര്യത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കൂടി പരിശേധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബ്ദരേഖ പുറത്ത് വന്നതിന് ശേഷം ഇവരെ ആരൊക്കെ ബന്ധപ്പെട്ടുവെന്ന് അറിയാനാണ് പ്രധാനമായും മൊബൈല്‍ ഫോണ്‍ രേഖ പരിശോധിക്കുന്നത്. ഇക്കാര്യങ്ങളില്‍ ഒരു സമ്മര്‍ദത്തിനും വഴങ്ങേണ്ടെന്ന നിലപാടാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. ഏത് നിമിഷവും കോടതി ഇടപെടല്‍ ഉണ്ടാകുമെന്നതിനാല്‍ ജാഗ്രതയോടെ നീങ്ങാനാണ് തീരുമാനം.
സര്‍ക്കാരിന്റെ നിലില്‍പ് തന്നെ ബാര്‍ കോഴ കേസിനെ ആശ്രയിച്ചായതിനാല്‍ ആഭ്യന്തര വകുപ്പിന്റെ അടുത്ത നീക്കമെന്താണെന്നാണ് നിയമ വിദഗ്ധര്‍ ഉറ്റു നോക്കുന്നത്. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിനെ മാറ്റാനുള്ള ‘തന്ത്രപരമായ’ നീക്കം പാളിയത് സര്‍ക്കാരിന് അപ്രതീക്ഷിത തിരിച്ചടിയായിട്ടുണ്ട്.