കൊല്ലം: ബാറുടമകള്‍ക്കു താന്‍ അഞ്ചു കോടിരൂപ വായ്പ നല്‍കിയിട്ടില്ലെന്ന് വ്യവസായി സുനില്‍ സ്വാമി. ആദായനികുതി വകുപ്പിനു നല്കിയ മൊഴിയിലാണു സുനില്‍ സ്വാമി ഇക്കാര്യം പറഞ്ഞത്. സുനില്‍ സ്വാമിയുടെ കൈയില്‍നിന്നു പലിശയ്ക്കു വാങ്ങിയ പണമാണു ധനമന്ത്രി കെ.എം. മാണിക്കു കോഴയായി നല്‍കിയതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
ഇതേത്തുടര്‍ന്ന് സുനില്‍ സ്വാമിയുടെ കൊല്ലത്തെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ചോദ്യംചെയ്യലിലിലാണു പണം കടം നല്‍കിയെന്ന ആരോപണം സുനില്‍ സ്വാമി നിഷേധിച്ചത്.