ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം അജണ്ടയിലില്ല: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിള്ള ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. അഴിമതിക്കെതിരായ പോരാട്ടമാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നും യുഡിഎഫില്‍ നിന്ന് ഘടകകക്ഷികളെ അടര്‍ത്തിയെടുക്കാന്‍ എല്‍ഡിഎഫിന് ആലോചനയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Top