മുംബൈ്: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സീറ്റുകള്‍ വീതം വച്ചപ്പോള്‍ തങ്ങളുടെ വിഹിതം കുറഞ്ഞതില്‍ പ്രതിഷേധിച്ച് സഖ്യത്തിലെ മൂന്നു ഘടകകക്ഷികള്‍ മുന്നണി വിട്ടു.
സ്വാഭിമാനി ശ്വേത്കാരി സംഘടന(എസ്.എസ്. എസ്), രാഷ്ട്രീയ സമാജ് പാര്‍ട്ടി(ആര്.എസ്.പി), ശിവ് സഗ്രാം പാര്‍ട്ടി(എസ്.എസ്.പി) എന്നീ കക്ഷികളാണ് ബി.ജെ.പിയും ശിവസേനയും വഞ്ചിച്ചെന്ന് ആരോപിച്ചുകൊണ്ട് ‘മഹായുതി'(വിശാല സഖ്യം) വിട്ടത്.
കഴിഞ്ഞ ദിവസമുണ്ടാക്കിയ ധാരണ പ്രകാരം 288 അംഗ നിയമസഭയില്‍ ശിവസേന 151 സീറ്റിലും ബി.ജെ.പി 130 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. ഘടകകക്ഷികള്‍ക്ക് ഏഴു സീറ്റുകളാണ് നീക്കിവച്ചിരുന്നത്. അതേസമയം, 2009ല്‍ സഖ്യകക്ഷികള്‍ക്ക് 18 സീറ്റുകള്‍ നല്‍കിയിരുന്നു.