ബിജു രമേശിന്റെ വാഹനം വസതിയിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മാണിയുടെ ഓഫീസ്

തിരുവനന്തപുരം: ബിജു രമേശിന്റെ വാഹനം മന്ത്രി കെ.എം. മാണിയുടെ വസതിയിലെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രിയുടെ ഓഫീസ്. മാണിയുടെ ഔദ്യോഗികവസതിയില്‍ വാഹന രജിസ്റ്ററില്ലെന്നും 6 മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടിലാണ് വാഹന രജിസ്റ്ററുള്ളതെന്നും ഓഫീസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

ക്ലിഫ് ഹൗസിന്റെ കവാടം വഴിയാണ് മാണിയുടെ ഔദ്യോഗിക വസതിയിലേക്ക് വരുന്നത്. ക്ലിഫ് ഹൗസിലെ വാഹന രജിസ്റ്ററാണ് വിജിലന്‍സ് പരിശോധിച്ചതെന്നുമാണ് മാണിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.

കെ.എം. മാണിയുടെ ഔദ്യോഗിക വസതിയില്‍ വിജിലന്‍സ് ബുധനാഴ്ച രാവിലെ പരിശോധന നടത്തിയിരുന്നു. ഇവിടുത്തെ വാഹന രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് ബിജു രമേശിന്റെ വാഹനം മാണിയുടെ വസതിയിലെത്തിയതിന് തെളിവു ലഭിച്ചെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Top