ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് ഇപ്പോള്‍ ബിജെപി നടപ്പാക്കുന്നതെന്ന് ശശി തരൂര്‍ എം.പി ആരോപിച്ചു. ഒരു കാലത്ത് ബിജെപി ശക്തമായി എതിര്ത്തിരുന്നവയാണ് ഇവയെന്നും തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം. ജിഎസ്റ്റി, പഞ്ചസാരക്കുള്ള സബ്സിഡി, റെയില്‍വേ നിരക്ക് വര്‍ധന, ഇന്ധന വില വര്‍ധനവ്, വിദേശനിക്ഷേപം, ഇന്ത്യ-അമേരിക്ക ആണവ കരാര്‍ എന്നിവ എടുത്തു പറഞ്ഞാണ് ശശി തരൂര്‍ ബിജെപിയുടെ നിലപാട് മാറ്റത്തെ വിമര്‍ശിച്ചിരിക്കുന്നത്.