ബേദിയെ ബിജെപിയിലെടുത്തത് മുഖം രക്ഷിക്കാനെന്ന് ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: കിരണ്‍ ബേദിയെ ബിജെപിയിലെടുത്തത് നരേന്ദ്ര മോദിയുടെ മുഖം രക്ഷിക്കാനാണെന്ന് ആംആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ തോല്‍വിയുറപ്പിച്ച ബിജെപി പരാജയഭാരത്തില്‍ നിന്നും മോദിയെ ഒഴിവാക്കാനാണ് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളെന്നും ആംആദ്മി നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. മുന്‍ ഐപിഎസ് ഓഫീസറും പൊതുപ്രവര്‍ത്തകയുമായ കിരണ്‍ ബേദി വെള്ളിയാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്.

Top