ബിസിസിഐ വിലക്ക് നീക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കില്ലെന്ന് ശ്രീശാന്ത്

കൊച്ചി: ബിസിസിഐ വിലക്ക് നീക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കില്ലെന്ന് എസ് ശ്രീശാന്ത്. വിലക്കുനീങ്ങുംവരെ കാത്തിരിക്കും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂറിനെ നാളെ നേരിട്ട് കാണും. ബി.സി.സി.ഐ അഴിമതി വിരുദ്ധവിഭാഗം മേധാവി നീരജ്കുമാര്‍ തനിക്ക് തടസമുണ്ടാക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഒത്തുകളിക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനകം ബി.സി.സി.ഐക്ക് കത്ത് അയിച്ചിട്ടുണ്ട്.

Top