ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം അടുത്തമാസം

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം അടുത്തമാസം രണ്ടിന് ചെന്നൈയില്‍ ചേരും. ഇന്ന് ചെന്നൈയില്‍ ചേര്‍ന്ന അടിയന്തര വര്‍ക്കിംഗ് കമ്മിറ്റിയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ബോര്‍ഡിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളും.

മാര്‍ച്ച് അഞ്ചിന് മുന്‍പ് വാര്‍ഷിക പൊതുയോഗം ചേരണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Top