ന്യൂഡല്‍ഹി: കേരളാ ഹൗസില്‍ പശുവിറച്ചി നല്‍കിയെന്ന വ്യാജ പരാതി നല്‍കിയ ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്വമേധയാ കേസെടുത്താണ് അറസ്റ്റ് ചെയ്തത്.കേരള ഹൗസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും പൊലീസിന് തെറ്റായ വിവരം നല്‍കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഇയാള്‍ക്കൊപ്പമെത്തിയാണ് ഡല്‍ഹി പൊലീസ് കേരള ഹൗസില്‍ പരിശോധന നടത്തിയത്. നേരത്തെ ജമ്മു കശ്മീര്‍ സ്വതന്ത്ര എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന്റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചതും വിഷ്ണു ഗുപ്തയായിരുന്നു. മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെ കയ്യേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ കുപ്രസിദ്ധനാണ്.