കണ്ണൂര്‍: ബിഹാറില്‍ നിതീഷ്കുമാറിന്റെയും ലാലുപ്രസാദ് യാദവിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ വിജയം ദേശീയരാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ആര്‍എസ്എസ് സഖ്യത്തെ നേരിടുന്നതില്‍ ശക്തമായ ബദലായി മഹാസഖ്യം മാറി. ആര്‍എസ്എസിന്റെ അസഹിഷ്ണുതയ്ക്കേറ്റ തിരിച്ചടിയാണ് ഇത്. മതനിരപേക്ഷശക്തികളുടെ വിജയം കൂടിയാണ് ഇത്. മതനിരപേക്ഷതയുടെ സന്ദേശമാണ് ഇതിലൂടെ പകര്ന്നുനല്കപ്പെടുന്നത്. 31ശതമാനത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ജനവികാരവുമാണ്.
മതനിരപേക്ഷ മതേതരതാല്പര്യമുള്ള ശക്തികള്‍ ഒരുമിച്ചുനിന്നാല്‍ രാജ്യത്ത് അധികാരത്തിലിരിക്കുന്ന വര്‍ഗീയശക്തികളെ തുരത്താം. നിധീഷ്കുമാറും ലാലുപ്രസാദുമടക്കം മഹാസഖ്യത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.