ന്യൂഡല്‍ഹി: ബിഹാറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കു കാരണം ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ അധികാരക്കൊതിയാണു മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി.
കഴിഞ്ഞ 20 മാസങ്ങളായി ബിഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. ഇതു വികസനത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ചു. ബിഹാര്‍ ഇപ്പോള്‍ ഭരണസ്തംഭനത്തിലാണ്. നിതീഷിന്റെ അജന്‍ഡകള്‍ നടപ്പാക്കാനായി സ്പീക്കര്‍ പദവി ദുരുപയോഗംചെയ്തു. തെരഞ്ഞെടുപ്പു തോല്വിയെത്തുടര്ന്നാണു നിതീഷ് കുമാര്‍ രാജിവച്ചത്. തുടര്‍ന്നു വന്ന ജിതന്‍ റാം മാഞ്ജി കൂടുതല്‍ മികച്ച ഭരണം കാഴ്ചവച്ചതാണു നിതീഷിനെ ചൊടിപ്പിച്ചതെന്നും മോദി ആരോപിച്ചു. 20നു നിയമസഭ കൂടുമ്പോള്‍ മാഞ്ജിക്ക് അംഗബലം കാണിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.