പാട്ന : ബിഹാറിലെ വൈശാലി ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് കഴിച്ച ഒരു കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്. ത്രീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹാജിപ്പൂരിന് സമീപം ഷാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പോളിയോ മരുന്ന് കഴിച്ച മറ്റ് ആറ് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മരുന്ന് കൊടുത്ത ആസ്പത്രിയിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി വന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മരുന്ന് കഴിച്ചയുടന്‍ ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവുമുണ്ടായി. ഉടന്‍തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു