ബൂട്ടിയ വീണ്ടും ബൂട്ടണിയുന്നു

കോല്‍ക്കത്ത: വിരമിച്ച മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈചുംഗ് ബൂട്ടിയ വീണ്ടും ബൂട്ടണിയുന്നു. ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായാണ് ബൂട്ടിയ വീണ്ടും കളിക്കാനിറങ്ങുന്നത്. ഈസ്റ്റ് ബംഗാള്‍ ജഴ്‌സിയില്‍ കളിക്കുമ്പോള്‍ മൈതാനത്തോട് വിടവാങ്ങണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ പരിക്ക് മൂലം അതിന് സാധിച്ചിരുന്നില്ല. ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനായി കളിച്ചു കൊണ്ടു വിരമിക്കുമെന്നും ബൂട്ടിയ വ്യക്തമാക്കി. അടുത്ത വര്‍ഷം ജനുവരി 17 നാണ് ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

Top