ബെന്നി ബഹനാന് മറുപടിയുമായി തോമസ് ചാണ്ടി

തിരുവനന്തപുരം: ബെന്നി ബഹനാന്‍ എം എല്‍ എയ്ക്ക് മറുപടുമായി തോമസ് ചാണ്ടി എംഎല്‍എ. താന്‍ യുഡിഎഫിലേയ്ക്ക് വരുമെന്നവാക്കുകള്‍ തള്ളിയാണ്‌ തോമസ് ചാണ്ടി എംഎല്‍എ രംഗത്ത് എത്തിയത്.

ബെന്നി ബഹനാന്‍ വെറുതെ ഒരു വെടിപൊട്ടിച്ചെന്നേയൂള്ളൂ. തകര്‍ന്നു കൊണ്ടിരിക്കുന്ന യുഡിഎഫ് മുന്നണിയിലേയ്ക്ക് താന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബെന്നിയുടെ വാക്കുകള്‍ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

വരുന്ന നിയമസഭ സമ്മേളനം മുതല്‍ എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന ബെന്നി ബഹനാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റില്‍ ഒഐസിസി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ബെന്നി ബഹനാന്‍ യുഡിഎഫിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുമെന്ന് പ്രസംഗിച്ചത്.

Top