ബൊഫേഴ്‌സ് ഇടപാടില്‍ അഴിമതി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: ബോഫോഴ്‌സ് ആയുധ ഇടപാട് അഴിമതിയാണെന്ന് ഇതുവരെ ഒരു ഇന്ത്യന്‍ കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മാധ്യമസൃഷ്ടി മാത്രമായിരുന്നു ബോഫോഴ്‌സ് ഇടപാടില്‍ സംഭവച്ചിച്ചതെന്നും ഒരു സ്വീഡിഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബോഫോഴ്‌സ് ഇടപാടിനുശേഷം ദീര്‍ഘകാലം താനായിരുന്നു പ്രതിരോധമന്ത്രി. അന്നുണ്ടായിരുന്ന സേന തലവന്‍മാരെല്ലാം ബോഫോഴ്‌സ് ഇടപാട് മികച്ചതാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇന്ന് ഈ നിമിഷം വരെ ഇന്ത്യന്‍ സൈന്യം ബോഫോഴ്‌സ് പീരങ്കികള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1986-ലാണ് സ്വീഡിഷ് ആയുധനിര്‍മാണ കമ്പനിയായ ബോഫോഴ്‌സിന്റെ 155 എംഎം പീരങ്കികള്‍ സ്വന്തമാക്കിയത്. സ്വീഡന്‍ സന്ദര്‍ശനത്തിനായി അടുത്തദിവസം യാത്രതിരിക്കാനിരിക്കെയാണ് പ്രണാബ് മുഖര്‍ജിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Top