മുംബൈ: അനുരാഗ് കാശ്യപിന്റെ പുതിയ ചിത്രം ബോംബെ വാലറ്റില്‍ പ്രധാന വില്ലനായി എത്തുന്നത് മറ്റാരുമല്ല സംവിധായകന് കരണ്‍ ജോഹര്‍. കരണ്‍ ജോഹറിന്റെ പുതിയ വില്ലന്‍ ലുക്കിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
രണ്‍വീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ അനുഷ്കയാണ് നായിക. അനുഷ്കയുടെ ഫസ്റ്റ്ലുക്ക് പേസ്റ്ററിന് പുറകെയാണ് കരണിന്റെ വില്ലന്‍ ലുക്ക് എത്തിയിരിക്കുന്നത്.
ഒരു അധോലോക കഥ പറയുന്ന ചിത്രമാണ് ബോംബെ വാലറ്റ്, 70 കളിലെ ബോംബെയാണ് കഥയുടെ പാശ്ചാത്തലം. ഗ്യാന്‍ പ്രകാശിന്റെ ബോംബെ ഫാബിള്‍സ് എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ചിത്രം. അനുരാഗ് കാശ്യപിന്റെ ഫാന്റം പ്രോഡക്ഷനും, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രോഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.