ലണ്ടന്‍: ബ്രിട്ടനില്‍ 11 വയസുള്ള കുട്ടികള്‍ക്ക് ബലാത്സംഗവും സമ്മതത്തോടെയുള്ള ലൈംഗികതയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി അറിയാന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. നേരത്തെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് കൗമാരക്കാരില്‍ സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്ലാസ് തുടങ്ങാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഈ വര്‍ഷംതന്നെ തുടങ്ങുന്ന ക്ലാസില്‍ ലൈംഗിക സമ്മര്‍ദത്തെ അംഗീകരിച്ച് എങ്ങനെ പ്രതികരിക്കാം, ബലാത്കാരത്തെ കൈകാര്യം ചെയ്യാനുള്ള വിദ്യകള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠിപ്പിക്കുകയെന്ന് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടികള്‍ ഇന്ന് നിരവധി സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍വിട്ടുവരുന്ന നമ്മുടെ പെണ്‍കുട്ടികള്‍ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാകേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പത്രത്തില്‍വന്ന ലേഖനത്തില്‍ ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്ഗന് എഴുതുന്നു. ബലാത്സംഗം, സമ്മതത്തോടെയുള്ള ലൈംഗികബന്ധം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ ഈ ശ്രമം.