ലണ്ടന്‍: ബ്രിട്ടനില്‍ താമസിക്കുന്ന എല്ലാവരും നിര്‍ബന്ധമായും ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ളവരായിരിക്കണമെന്ന് ലണ്ടന്‍ മേയര്‍. ബ്രിട്ടീഷ് ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നീഗല്‍ ഫരാഗെ മുന്നോട്ടുവെച്ച, നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്( എന്‍ എച്ച് എസ്) അംഗങ്ങള്‍ നല്ല നിലയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്നവരാകണമെന്ന നിര്‍ദേശത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും മേയര്‍ ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പരിശോധിച്ച് കണ്ടെത്തി പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ താമസിക്കുന്ന ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്ന സമൂഹത്തെ ഈ അഭിപ്രായ പ്രകടനം അലോസരപ്പെടുത്തിയിട്ടുണ്ട്.