ബ്രിട്ടീഷ് ജിഹാദിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നു ; ആശങ്കയോടെ രാജ്യം

ബ്രിട്ടീഷ് ജിഹാദിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍,. നിരവധി ആളുകളാണ് യുകെയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി രാജ്യം വിട്ടു പോകുന്നത്. ഇറാക്ക്, സിറിയ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം ആളുകളും തീവ്രവാദികളാകുവാന്‍ പോകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചെയര്‍മാന്‍ കെയ്ത്ത് വാസ് രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്.

യുകെയില്‍ നിന്ന് തീവ്രവാദികളാകുവാന്‍ പോയവരുടെ കണക്കുകള്‍ ബിബിസി പുറത്തു വിട്ട സാഹചര്യത്തിലാണ് മന്ത്രാലയം ഇടപെട്ടത്. കൂടുതല്‍ ആളുകളും തീവ്രവാദികളാകുവാന്‍ പോകുന്നത് യുകെയില്‍ നിന്നാണെന്നാണ് കണക്കുകള്‍ വെളിവാക്കുന്നത്. സൗഹൃദം വഴിയാണ് പലരും ഇതിന്റെ കണ്ണികളാകുന്നത്.

നിരവധി ആളുകള്‍ രാജ്യത്തില്‍ നിന്ന് കൊഴിഞ്ഞു പോകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് തൊഴില്‍ മന്ത്രി ഉത്തരവിട്ടു. ഇക്കൊല്ലം നാനൂറിലധികം കുട്ടികള്‍ക്ക് ഐഎസ് ഭീകരര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ആയുധ പരിശീലനം, ബോംബ് നിര്‍മാണം, ഒളിയാക്രമണം, ഡ്രൈവിങ് പരിശീലനം തുടങ്ങിയവയാണു കുട്ടികള്‍ക്കു നല്‍കിയതെന്നു ബ്രിട്ടന്‍ ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണു പരിശീലനം ലഭിച്ചത്.

ഇതു സംബന്ധിച്ച വിഡിയൊ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. അഷ്ബാല്‍ അല്‍ ഖിലാഫ എന്നാണു കുട്ടികളുടെ വിഭാഗത്തിനു നല്‍കിയിരിക്കുന്ന പേര്. ആയുധ പരിശീലനത്തോടൊപ്പം മതപാഠക്ലാസുകളും ഇവര്‍ക്ക് നല്‍കിയിരുന്നു.

Top