ബ്രേക്കിങ് തകരാര്‍; ബെയ്ജിങ് ഹ്യൂണ്ടായ് മോട്ടോര്‍ വാഹനങ്ങള്‍ തിരികെ വിളിക്കുന്നു

ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നു കാറുകള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോര്‍ തീരുമാനിച്ചു. പ്രമുഖ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോറും ചൈനയിലെ ബെയ്ജിങ് ഓട്ടമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിങ് കമ്പനി ലിമിറ്റഡും ചേര്‍ന്നു സ്ഥാപിച്ച സംയുക്ത സംരംഭമാണു ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോര്‍.

2013 ജൂലൈ 12നും 2014 ജൂലൈ 31നുമിടയ്ക്കു നിര്‍മിച്ച 36,484 ‘മിസ്ട്ര’യാണു തിരിച്ചു വിളിക്കുന്നത്.

ബ്രേക്ക് ഹോസില്‍ വിള്ളല്‍ വീണു ബ്രേക്ക് ഫ്‌ളൂയിഡ് ചോരാനും തുടര്‍ന്നു ബ്രേക്ക് ലൈറ്റ് പ്രവര്‍ത്തന രഹിതമാവാനുമുള്ള സാധ്യത പരിഗണിച്ചാണു വാഹനം തിരിച്ചു വിളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

വാഹന പരിശോധനയ്ക്കു തുടക്കമായതായും നിര്‍മാണ തകരാറുള്ള യന്ത്രഘടകങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top