ഭരണ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമാക്കി ഐ ഗ്രൂപ്പ്

ഭരണ നേതൃമാറ്റ ചര്‍ച്ച ശക്തമാക്കാന്‍ ഐ ഗ്രൂപ്പ്. യുഡിഎഫ് തെറ്റുതിരുത്തി മുന്നോട്ട് പോകണമെന്ന പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഐ ഗ്രൂപ്പിന്റെ നീക്കത്തെ മുളയിലെ നുളളാന്‍ എ ഗ്രൂപ്പും കരുനീക്കം ശക്തമാക്കി.
ബാര്‍കോഴയില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ്? അന്വേഷണം.

സോളാറില്‍ കൂടുതല്‍ തെളിവുകള്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വരുന്ന, പൊതുമരാമത്ത് വകുപ്പിനെതിരായ ആരോപണങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. സാമ്പത്തിക നില പ്രതികൂലമായതിനെ തുടര്‍ന്നുണ്ടായ വികസന മേഖലയിലെ മുരടിപ്പും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാകാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ഈ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ യുഡിഎഫിന്റെ നില പരുങ്ങലിലാകുമെന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്.

Top