ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വധശിക്ഷകള്‍ നടപ്പാക്കുന്നതില്‍ വിവേചനമുണ്ടെന്നും മുസ്ലിം സമുദായക്കാര്‍ മാത്രമാണ് വധശിക്ഷക്ക് വിധേയരാകുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

2004 മുതല്‍ തൂക്കി കൊന്നവരില്‍ മൂന്നു പേരും മുസ്ലിംകള്‍ ആണെന്നും ബാക്കിയുള്ളവരുടെ ദയാഹര്‍ജികളില്‍ ശിക്ഷാ ഇളവു നല്‍കുകയോ തള്ളുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സമുദായക്കാര്‍ക്ക് ശിക്ഷാ ഇളവു കിട്ടുന്നതെന്തുകൊണ്ടാണ് ? മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു തീവ്രവാദ കേസുകളില്‍ സര്‍ക്കാറിന് മൃദുസമീപനമാണെന്നും വധശിക്ഷയില്‍ വിവേചനം പാടില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

Top