ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് കെനിയ്ക്ക് അമേരിക്ക സാമ്പത്തിക സഹായം വാദ്ഗാനം ചെയ്തു. കെനിയന്‍ പ്രസിഡന്റ് കെന്യാട്ടയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബരാക് ഒബാമ സഹായം വാഗ്ദാനം ചെയ്തതത്.
സൊമാലിയയിലെ ഇസ്ലാമിക് ഭീകര സംഘടനയായ അല്‍ ഷബാബിനെതിരെ കെനിയ നടത്തുന്ന പോരാട്ടത്തിനാണ് അമേരിക്ക സഹായം വാഗ്ദാനം ചെയ്തത്. കെനിയന്‍ സേനയെ ശകതിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ബരാക് ഒബാമ വ്യക്തമാക്കി.
സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതിന് അഴിമതിക്കെതിരെ കെനിയ പോരാട്ടം ശക്തമാക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. അഴിമതി നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം. അതുപോലെ കെനിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ ലൈംഗിക വിവേചനം അവസാനിപ്പിക്കണമെന്നും ഒബാമ വ്യക്തമാക്കി.