ഭീകരാക്രമണ ഭീഷണി: പാക് വിദ്യാലയങ്ങള്‍ ജനുവരി മൂന്നുവരെ അടച്ചിടും

ലാഹോര്‍: പാക് പഞ്ചാബ് പ്രവിശ്യയിലെ എല്ലാ വിദ്യാലയങ്ങളും ജനുവരി മൂന്നുവരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കോളജുകളും യൂണിവേഴ്‌സിറ്റികളും ജനുവരി ഒമ്പതുവരെ അടച്ചിടും. പെഷവാര്‍ സൈനിക സ്‌കൂളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരരെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഇതിനു തിരിച്ചടിയായി കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെത്തുടര്‍ന്നാണിത്.

പല സ്‌കൂളുകളിലും മതിയായ സുരക്ഷാ ഏര്‍പ്പാടുകള്‍ ഇല്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീലനം സിദ്ധിച്ച സായുധ ഗാര്‍ഡുമാരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി പഞ്ചാബ് സര്‍ക്കാരിന്റെ വക്താവ് സയിം ഹൂസൈന്‍ ക്വാദ്രി അറിയിച്ചു.

Top