മംഗളൂരു: മംഗളുരു വിമാനത്താവളം വഴി കുങ്കുമപ്പൂ കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. 12.72 ലക്ഷം രൂപ വിലമതിക്കുന്ന 10.60 കിലോ കുങ്കുമപ്പൂവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
25 ഗ്രാം വീതം തൂക്കം വരുന്ന 424 പായ്ക്കറ്റുകളാണു ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു റിയാസ്.