മഅദനിയുടെ ജാമ്യം റദ്ദ്‌ചെയ്യണമെന്നാവശ്യവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരു സ്‌ഫോടനക്കേസിലെ  സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. കണ്ണിന്റെ ചികിത്സ കേരളത്തില്‍ നടത്തുന്നതിനായി അനുമതി നല്‍കണമെന്നും ചികിത്സയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅദനി സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് അനുവദിക്കരുതെന്നും ഇടക്കാല ജാമ്യം റദ്ദാക്കണമെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

അഭിഭാഷകരുടെ സഹായത്തോടെയാണ് മഅ്ദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. അഭിഭാഷകരുടേത് ഉള്‍പ്പെടെയുള്ള ഫോണുകളില്‍ നിന്നും സാക്ഷികളെ ബന്ധപ്പെടുന്നു. മഅ്ദനിയുടെ പെരുമാറ്റം സംശയാസ്പദമാണെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു.

Top