തിരുവനന്തപുരം: കയര്‍ഫെഡ് എം.ഡിയായിരിക്കെ മകന്‍ വി.എ. അരുണ്‍ കുമാര്‍ അഴിമതി നടത്തിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമെതിരെ പോരാട്ടം തുടരുമെന്നും വിഎസ് പറഞ്ഞു.
വിജിലന്‍സ് കണ്ടെത്തല്‍ നിഷേധിച്ച് വി. എ. അരുണ്‍ കുമാറും രംഗത്തെത്തി. വിജിലന്‍സ് കണ്ടെത്തലിനെക്കുറിച്ച് അറിയില്ല. താന്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ അഴിമതി നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തുടങ്ങിയ വിജിലന്‍സിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് അറിയാം. അതിനിടെ തിരഞ്ഞെപ്പുകാലത്ത് വിവരം പുറത്തുവന്നത് എങ്ങനെയെന്നും അരുണ്‍ കുമാര്‍ ചോദിച്ചു