മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നു. ഇനി തമിഴ് പേശുന്ന മഞ്ജുവിനെ പ്രേക്ഷകര്‍ക്ക് കാണാം. തമിഴകത്തെ സൂപ്പര്‍ താരം സൂര്യയാണ് മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.
മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ കണ്ടതിന് ശേഷമാണ് സൂര്യയ്ക്ക് ഇങ്ങനെയൊരു ആശയമുണ്ടായത്. മഞ്ജുവിനെ വിളിച്ച് തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചു. മഞ്ജു സമ്മതിച്ചതോടെ പിന്നെയെല്ലാം വേഗത്തിലായി. ഇതാദ്യമാണ് മഞ്ജു തമിഴില്‍ അഭിനയിക്കുന്നത്. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.
സൂര്യയുടെ നായികയായല്ല മഞ്ജു എത്തുക. എന്നാല്‍ അതിശക്തമായ കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ കാത്തിരിക്കുന്നത്.
ഈ സിനിമയുടെ സംവിധായകനായി മുരുഗദോസിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമയെ കുറിച്ചുള്ള എല്ലാ വിവരവും അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. വിഷുവിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്ക് എത്തിയത്. ഈ സിനിമയുടെ തമിഴ്പതിപ്പ് ഇപ്പോള്‍ ഒരുങ്ങുകയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ സൂര്യയുടെ ഭാര്യ ജ്യോതികയാണ് എത്തുക. തെലുങ്ക് പതിപ്പിലും ജ്യോതികയാണ് നായിക.